വിദ്യാരംഗം സാഹിത്യോത്സവം പഞ്ചായത്ത് തലം
പഞ്ചായത്ത് തല വിദ്യാരംഗം സാഹിത്യോത്സവം വിദ്യാലയത്തില്‍ വെച്ച് നടന്നു.പഞ്ചായത്തിലെ 14 എല്‍.പി. വിഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 74 കുട്ടികളും,അദ്ധ്യാപകരും,രക്ഷിതാകളും ഒത്തുചേര്‍ന്ന മേള ഉത്സവച്ചായ പകര്‍ന്നു .ശില്‍പശാലയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസി.ശ്രീ ഗംഗാധര വാര്യര്‍ നിരവഹിച്ചു .കഥാകൃത്ത് ശ്രീ.ചന്ദ്രന്‍ മുട്ടത്ത് ചിത്രകാരന്‍ സാജന്‍ ബിരിക്കുളം ബി ആര്‍ സി ട്രൈനെര്‍ ശ്രീ രഞ്ജിത്ത് ശ്രീമതി .ലൈനി അധ്യാപകരായ പി.പി.രമേശന്‍ .ബിന്ദു ,ശ്രീപ്രിയ ചന്ദ്രന്‍ ,ശോഭ ,എന്നിവര്‍ കഥ,കവിത,ചിത്ര രചന,എന്നീ വിഭാഗങ്ങളില്‍ നേതൃത്വം നല്‍കി.സാഹിത്യ കാരന്മാരുടെ ഫോട്ടോ പ്രദര്‍ശനം.ക്യാമ്പില്‍ കുട്ടികള്‍ രൂപം കൊടുത്ത സൃഷ്ടികള്‍ എന്നിവയുടെ പ്രകാശനം നടന്നു വിഭവ സമൃദ്ധമായ ഭക്ഷണം ക്യാമ്പിനു ഉന്മേഷം പകര്‍ന്നു.
No comments:
Post a Comment