Tuesday, 19 January 2016
Friday, 8 January 2016
വിദ്യാരംഗം സാഹിത്യോത്സവം പഞ്ചായത്ത് തലം
പഞ്ചായത്ത് തല വിദ്യാരംഗം സാഹിത്യോത്സവം വിദ്യാലയത്തില്‍ വെച്ച് നടന്നു.പഞ്ചായത്തിലെ 14 എല്‍.പി. വിഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 74 കുട്ടികളും,അദ്ധ്യാപകരും,രക്ഷിതാകളും ഒത്തുചേര്‍ന്ന മേള ഉത്സവച്ചായ പകര്‍ന്നു .ശില്‍പശാലയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസി.ശ്രീ ഗംഗാധര വാര്യര്‍ നിരവഹിച്ചു .കഥാകൃത്ത് ശ്രീ.ചന്ദ്രന്‍ മുട്ടത്ത് ചിത്രകാരന്‍ സാജന്‍ ബിരിക്കുളം ബി ആര്‍ സി ട്രൈനെര്‍ ശ്രീ രഞ്ജിത്ത് ശ്രീമതി .ലൈനി അധ്യാപകരായ പി.പി.രമേശന്‍ .ബിന്ദു ,ശ്രീപ്രിയ ചന്ദ്രന്‍ ,ശോഭ ,എന്നിവര്‍ കഥ,കവിത,ചിത്ര രചന,എന്നീ വിഭാഗങ്ങളില്‍ നേതൃത്വം നല്‍കി.സാഹിത്യ കാരന്മാരുടെ ഫോട്ടോ പ്രദര്‍ശനം.ക്യാമ്പില്‍ കുട്ടികള്‍ രൂപം കൊടുത്ത സൃഷ്ടികള്‍ എന്നിവയുടെ പ്രകാശനം നടന്നു വിഭവ സമൃദ്ധമായ ഭക്ഷണം ക്യാമ്പിനു ഉന്മേഷം പകര്‍ന്നു.
a
അടുക്കളയുടെ സമൃദ്ധിക്കായി പച്ചകറി കൃഷി
സംസ്ഥാന കൃഷി വകുപ്പിന്‍റെ സഹായത്തോടെ വിദ്യാലയ മുറ്റത്ത് ആകര്‍ഷകമായി വെണ്ട മുളക് തക്കാളി എന്നിവയും തൊട്ടടുത്ത വയലില്‍ ജനകീയ സഹകരണത്തോടെ വെള്ളരി,കുമ്പളം,ചീര നരമ്പന്‍ എന്നിവയും കൃഷി ചെയ്യുന്നു.സ്കൂള്‍ മുറ്റത്തെ വിളവെടുപ്പ് അടുക്കളയെ സമൃദ്ധ്മാകാന്‍ തുടങ്ങി.കുട്ടികള്‍ അധ്യാപകര്‍ രക്ഷിതാക്കള്‍ എന്നിവര്‍ ഒന്നിച്ചു കൃഷി നട്ട് നനയ്ക്കുന്നു .
ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ,സ്കൂള്‍ ഗൈഡ് യുനിറ്റിന്റെ ഉദ്ഘാടനവും
കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തില്‍ പുതുതായി തെരഞ്ഞെടുത്ത പ്രസിഡണ്ട് ശ്രീമതി.കെ ശകുന്തള ,വൈസ് പ്രസി.ശ്രീ .ഗംഗാധര വാര്യര്‍ എന്നിവര്‍ക്ക് വിദ്യാലയത്തില്‍ സ്വീകരണം ഏര്‍പെടുത്തി .വിദ്യാലയത്തിന്റെ ഗൈഡ് യുനിറിന്റെ ഉദ്ഘാടനം പ്രസി.നിര്‍വഹിച്ചു .ചടങ്ങില്‍ ശ്രീ.മനോജ് മാസ്റ്റര്‍ ശ്രീമതി.പത്മിനിടീച്ചര്‍ പി.ടി.എ.പ്രസി.തുടങ്ങിയവര്‍ സംബന്ധിച്ചു
Subscribe to:
Posts (Atom)